321 യാത്രക്കാരുമായി പറന്നുയരവേ റഷ്യന്‍ വിമാനത്തിന്‍റെ എഞ്ചിനില്‍ നിന്നും തീ

  • 06/02/2023



തായ്‍ലന്‍റില്‍ നിന്നും 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാർട്ടർ കമ്പനിയായ അസുർ എയറിന്‍റെ 26 വർഷം പഴക്കമുള്ള ബോയിങ്ങ് 767 - 306ER എന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. തായ്ലന്‍റിലെ ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എഞ്ചിന്‍ തീ പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഫൂക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തില്‍ ഈ സമയം 309 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 

ശനിയാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ഞായറാഴ്ച രാവിലെ ഫൂക്കറ്റ് ഇൻഫോ സെന്‍റർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റൺവേ 40 മിനിറ്റോളം അടച്ചിട്ടു. ഇതോടെ ഫൂക്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ വൈകി. തുടര്‍ന്ന് യാത്രക്കാർ നാല് മണിക്കൂറിലധികം വിമാനത്താവളത്തിൽ കുടുങ്ങി. 

Related News