പട്ടിണി രൂക്ഷം; അഫ്ഗാനിലെ 10000 കുടുംബങ്ങൾക്ക് ഐക്യരാഷ്‌ട്ര സഭയുടെ ധനസഹായം

  • 11/02/2023



കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ 1000 കുടുംബങ്ങൾക്ക് ഐക്യരാഷ്‌ട്ര സഭ അഭയാർത്ഥികൾക്കായി നൽകുന്ന ധനസഹായം കൈമാറി. യുഎന്നിന്റെ അഫ്ഗാനിസ്ഥാനിലെ ഹൈക്കമ്മീഷൻ മുഖാന്തരമാണ് സഹായം കൈമാറിയത്. ഓരോ കുടുംബത്തിനും 50,000അഫ്ഗാനിയാണ് സഹായം ലഭിച്ചത്.

47,700കുടുംബങ്ങൾക്ക് ധനസഹായം നൽകിയിരുന്നതായും രാജ്യത്തെ പൗരൻമാർക്ക് സഹായം നൽകേണ്ടത് കടമയാണെന്നും ഹെറാത്തിലെ അഭയാർത്ഥി പുനരധിവാസ വിഭാഗം മേധാവി അബ്ദുൾ ഗഫൂർ ജലാൽ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് വരുമാനമില്ലെന്നും ജനങ്ങൾ ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്നും ദരിദ്രരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. 

ഇത്തരമൊരു സാഹചര്യത്തിൽ ഐക്യരാഷ്‌ട്രസഭ നൽകുന്ന സഹായം വലിയോരു ആശ്വാസമാണെന്നും ധനസഹായം കൈപ്പറ്റിയ ഒരു പ്രദേശവാസി പ്രാദേശിക മാദ്ധ്യമത്തിനോട് പറഞ്ഞു.

Related News