ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പിൽ ഏഴ് മരണം

  • 10/03/2023ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് ഏഴ് പേർ മരിച്ചതായി സംശയിക്കുന്നു.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യഹോവ സാക്ഷികളുടെ പ്രാർത്ഥനാഹാളിൽ ആണ് വെടിവെയ്പ്പുണ്ടായത്. കിങ്‌ഡം ഹാളിൽ പ്രാർത്ഥനാ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം എന്ന് പറയപ്പെടുന്നു. അക്രമിസംഘത്തിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അക്രമികളെ തിരിച്ചറിയാനായിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് സ്ത്രീതീകരിച്ചിട്ടില്ല. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നു പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Related News