'താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണ്'; തെരുവില്‍ നഗ്നനായി നടന്ന 44കാരന്‍ അറസ്റ്റില്‍

  • 12/03/2023

ഫ്ലോറിഡയില്‍ തെരുവില്‍ നഗ്നനായി നടന്ന 44കാരന്‍ അറസ്റ്റില്‍. താന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണ് എന്ന് അവകാശപ്പെട്ടാണ് ഫ്‌ലോറിഡയിലെ പാം ബീച്ചിലൂടെ ഇയാള്‍ നടന്നത്.


നഗ്നനായി വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇയാള്‍ കയറിയതോടെ, പരിസരത്തുള്ളവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തന്റെ വസ്ത്രങ്ങള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അറിയില്ല എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ശരിക്കുള്ള പേരും സ്ഥലലും പറയാനും തയ്യാറായില്ല.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാം ബീച്ചില്‍ തന്നെ താമസിക്കുന്ന ദാസണ്‍ സ്മിത്ത് എന്നയാളാണ് ഇതെന്ന് മനസ്സിലായി.

Related News