ആഴക്കടലിൽ ആകാശത്തോളം ഉയർന്ന് എണ്ണക്കപ്പൽ; അതിശയിപ്പിച്ച് വീഡിയോ

  • 13/03/2023

സോഷ്യൽ മീഡിയ നമ്മെ അതിശയിപ്പിക്കാറുണ്ട്. ഒരിക്കൽ പോലും നേരിട്ട് കാണാൻ സാധിക്കാത്ത പല കൗതുക കാഴ്ച്ചകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടറിയാറുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അതിശക്തമായ കടൽത്തിരയിൽ ആടിയുലയുന്ന ഒരു കപ്പലിൻറെ വീഡിയോ ആണ് ശ്രദ്ധനേടിയത്. ശക്തമായ തിരയിളക്കവും കാറ്റും ഭീമാകാരമായ എണ്ണക്കപ്പലിൻറെ ഏറ്റവും മുകളിലെ ഡക്കിൽ നിന്നും ചിത്രീകരിച്ച 14 സെക്കൻറ് മാത്രമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

ട്വിറ്റർ ഐഡിയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 21 ന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ശബ്ദമില്ലെങ്കിലും അതിഭീകരമായി തോന്നുന്ന ദൃശ്യങ്ങളാണ് അതിൽ കാണാൻ സാധിക്കുക. അതിശക്തമായ കാറ്റിൽ ഉയർന്നുപൊങ്ങുന്ന കൂറ്റൻ തിരമാലകളിൽപ്പെട്ട് എണ്ണക്കപ്പൽ ആടിയുലയുകയാണ്. ആകാശം തൊടുന്ന ഉയരത്തിലേക്ക് കപ്പലിനെ തിരമാലകൾ എടുത്തുയർത്തുന്ന പോലെയാണ് വീഡിയോയിൽ തോന്നുക.

ഒരു നിമിഷം ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആളെ കുറിച്ച് ഓർത്താൽ അതിലേറെ ഭീതി തോന്നും. അത്രയും ശക്തമായി ഉലയുന്ന ഒരു കപ്പലിൽ നിന്ന് അത്തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ അസാമാന്യമായ ധൈര്യം ആവശ്യമാണ്. 9 ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Related News