അയോഗ്യത കൽപ്പിക്കപ്പെട്ട ശേഷം ആദ്യമായി വയനാട് സന്ദർശനത്തിനൊരുങ്ങി രാഹുൽ ഗാന്ധി

  • 04/04/2023

തിരുവനനന്തപുരം: പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നു. 'മോദി' പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ലമെന്‍റ് അംഗത്വം അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തുമ്ബോള്‍ രാഹുലിന് വമ്ബിച്ച സ്വീകരമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം.


ഏപ്രില്‍ 11 നാകും രാഹുല്‍ വയനാട്ടില്‍ എത്തുക. അന്നേ ദിവസം വമ്ബിച്ച റാലി സംഘടിപ്പിച്ചുകൊണ്ട് രാഹുലിനെ സ്വീകരിക്കാനാണ് കെ പി സി സി തീരുമാനിച്ചിട്ടുള്ളത്.

വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

Related News