സംസ്ഥാനത്ത് 1801 പേർക്ക് കൂടി കൊവിഡ്; ഗർഭിണികളും പ്രായമായവരും മാസ്‌ക് ധരിക്കണം

  • 09/04/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 1801 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് കൊവിഡ് മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രായമായവരേയും കിടപ്പ് രോഗികളേയും കൊവിഡിൽ നിന്ന് സംരക്ഷിക്കുക പ്രധാനമാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പ്രായമായവരും മറ്റ് അസുഖങ്ങൾ ഉള്ളവരും വീട്ടിലുള്ളവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വളരയധികം ശ്രദ്ധ പുർത്തണമെന്നും മന്ത്രി വ്യക്തമാക്കി. പ്രമേഹം, രക്തസമ്മർദ്ധം തുടങ്ങിയ ജീവിതശൈലി രോഗമുള്ളവരും പ്രായമായ ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.

എല്ലാ ജില്ലകളിലും കൊവിഡ് അവലോകനങ്ങൾ കൃത്യമായി തുടരണം. കൊവിഡ് രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് ആശുപത്രി സജ്ജീകരണങ്ങൾ സർജ് പ്ലാൻ അനുസരിച്ച് വർധിപ്പിക്കണം. ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെയർ ഹോമിലുള്ളവർ, കിടപ്പ് രോഗികൾ, ട്രൈബൽ മേഖലയിലുള്ളവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരക്കാരുമായി ഇടപെടുമ്പോൾ എൻ95 മാസ്‌ക് ഉപയോഗിക്കണം. രോഗിലക്ഷണങ്ങൾ കണ്ടാൻ പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Related News