ലോക്‌സഭാ തെരഞ്ഞെടുപ്പ്'; ഒരുക്കങ്ങൾ ആലോചിക്കാൻ ഇന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം

  • 10/04/2023

ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾക്കിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആലോചിക്കാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരായ പരാതിയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിലെത്തിയേക്കും. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ജയനെതിരാണെന്നാണ് സൂചന. 

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെതിരെ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചത്. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകം പുനർനിർമിക്കുന്നതാണ് യോഗത്തിലെ മറ്റൊരു അജണ്ട. പാർട്ടിക്ക് ദേശീയ പദവി നഷ്ടപ്പെട്ടതുൾപ്പടെ മറ്റ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവിൽ, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരത്തിലുണ്ട്.

Related News