ഉറങ്ങാന്‍ കിടന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 11/04/2023


മലപ്പുറം:  മലപ്പുറം ഏലംകുളത്ത് തനിക്കൊപ്പം ഉറങ്ങാൻ കിടന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏലംകുളം വായനശാലയ്‌ക്കു സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവായ പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35) അറസ്റ്റ് ചെയ്തിരുന്നു.

റിമാൻഡിലുള്ള പ്രതിയെ പൊലീസ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായുള്ള നടപടിക്രമങ്ങൾ തുടങ്ങി.  രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു യുവതിയും ഭര്‍ത്താവും. ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.  റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചപ്പോള്‍ ഫഹ്ന നിരാകരിച്ചു.

ഇതില്‍ ക്ഷുഭിതനായ മുഹമ്മദ് റഫീഖ് ഫഹ്നയുടെ കൈയ്യും കാലും തുണികള്‍കൊണ്ട് ജനലിലേക്ക് കെട്ടി. തുര്‍ന്ന് കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണിതിരുകിയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്  ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങളുമായി സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ  മണ്ണാർക്കാട്ടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെത്തിയത്.  

Related News