ആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച നിലയിൽ

  • 11/04/2023


കൊച്ചി : എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച നിലയിൽ. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയെയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

Related News