ഈസ്റ്റര്‍ തലേന്ന് 'മദ്യമൊഴുകി'; റെക്കോര്‍ഡ് വില്‍പ്പന; ഒന്നാമത് ചാലക്കുടി

  • 11/04/2023

തിരുവനന്തപുരം : സംസ്ഥാനത്ത് ഈസ്റ്റർ ദിവസത്തിന്റെ തലേന്ന് ബിവറേജസ് കോർപ്പറേഷൻ വഴി നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന.  87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. 

കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. ചാലക്കുടിയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പിൽ നിന്ന് 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. 

നെടുമ്പാശേരിയിൽ നിന്ന് 59.12 ലക്ഷത്തിന്റെയും, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെയും കോതമംഗലത്ത് 56.68 ലക്ഷത്തിന്റെയും വിൽപ്പനയാണ് നടന്നത്. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്. 

Related News