അരിക്കൊമ്ബന്‍ പ്രശ്‍നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കവുമായി കേരളം

  • 13/04/2023

തിരുവനന്തപുരം : അരിക്കൊമ്ബന്‍ പ്രശ്‍നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കവുമായി കേരളം. പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിലെ എതിര്‍പ്പ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കും.


കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന. ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിര്‍പ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ അറിയിക്കും.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നു തന്നെ എടുക്കും. അതേസമയം അരിക്കൊമ്ബനായുള്ള ജിപിഎസ് കോള‍ര്‍ ഇന്ന് അസ്സമില്‍ നിന്ന് എത്തും.

Related News