യുഎസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

  • 21/04/2023

വാഷിങ്ടൺ: യുഎസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ 24 കാരൻ സയീഷ് വീര എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. 

ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.
യുഎസിൽ മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ആക്രമണമുണ്ടായത്. ജോലി ചെയ്യുന്നതിനിടെ അക്രമി സയീഷിന് നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പോലീസ് അറിയിച്ചു. 

വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. അക്രമിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Related News