പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍

  • 24/04/2023




അമേരിക്കൻ എയർലൈൻസിന്‍റെ വിമാനം കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്‍റെ എഞ്ചിന്‍ ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്‍റെ ഒരു ചിറകില്‍ നിന്നും തീ ഉയരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങി. ഇതിനാല്‍ വന്‍ അപകടം ഒഴിവായി. 

ആകാശത്ത് വച്ച് വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷികളോ മറ്റെന്തെങ്കിലും വസ്തുക്കളോ വന്നിടിച്ചാല്‍ വിമാനം തകരാന്‍ അത് കാരണമാകും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. ഇന്നലെ രാവിലെ 7.43 ന് ജോൺ ഗ്ലെൻ കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്പറന്നുയര്‍ന്ന . ബോയിംഗ് 737 വിമാനമാണ് കൂടുതല്‍ അപകടമില്ലാതെ തിരിച്ചിറങ്ങിയത്. 7.43 ന് പറന്നുയര്‍ന്ന വിമാനം 8.22 ന് അതേ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി.

Related News