ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബാംഗ

  • 04/05/2023



വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. 

അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചു. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തത്. 

മാസ്റ്റർകാർഡ് സിഇഒ ആയിരുന്നു അറുപത്തിമൂന്നുകാരനായ അജയ് ബാംഗ. ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്

Related News