60 വർഷമായി ഉറങ്ങിയിട്ടേയില്ല, അത്ഭുതമായി 80കാരൻ; കാരണമറിയാതെ ഡോക്ടർമാർ

  • 02/07/2023

ഹാനോയ്: അറുപത് വർഷമായി ഉറങ്ങാത്ത ഒരാൾ, കേൾക്കുമ്പോ തന്നെ എന്തൊരു തള്ള് എന്നാകുമല്ലേ തോന്നുന്നത്. എന്നാൽ അങ്ങനെയൊരാൾ വിയറ്റ്‌നാമിലുണ്ട്. 60 വർഷമായി ഉറങ്ങാത്ത ഒരു 80 വയസുകാരൻ. അതേ 20 വയസിന് ശേഷം തായ് എൻഗോക്കിന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. 

കാരണമന്വേഷിച്ച് തലപുകച്ചു എന്നല്ലാതെ ഇതിന് ഒരു ഉത്തരം കണ്ടെത്താൻ ഡോക്ടർമാർക്കോ, കാരണം അറിയാൻ വന്ന വിദഗ്ധർക്കോ ഒന്നും കഴിഞ്ഞിട്ടില്ല. 1962 മുതൽ എൻഗോക്കിൻറെ ജീവിതം ഇങ്ങനെയാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇവരാരും എൻഗോക്ക് ഉറങ്ങുന്നത് ഇതുവരെ കണ്ടിട്ടില്ല.

എൻഗോക്കിൻറെ ജീവിതം അറിഞ്ഞ് ഈ അവസ്ഥയെക്കുറിച്ച് പഠിക്കാൻ നിരവധിയാളുകൾ നാട്ടിലേക്ക് എത്തിയിരുന്നു ഇവരും എൻഗോക്ക് ഉറങ്ങുന്നത് തങ്ങൾ കണ്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇൻസോമാനിയയിലൂടെയാണ് ഇയാൾ കടന്ന് പോകുന്നത് എന്ന് മാത്രമേ വിദഗ്ദരും പറയുന്നുള്ളൂ. എന്നാൽ വിശ്രമം ലഭിക്കാത്തതിൻറെ പേരിൽ എൻഗോക്കിന് ഇതുവരെയും ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

Related News