ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി കാൽ അറ്റുപോയി; കോട്ടയത്ത് മധ്യവയസ്‌കന് ദാരുണാന്ത്യം

  • 16/07/2023

കോട്ടയത്ത് ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. പ്രഭാത സവാരിക്കിറങ്ങിയ ആളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വലതുകാൽ അപകടത്തിൽ അറ്റുപോയി. മീറ്ററുകളോളം മധ്യവയസ്‌കനുമായി ലോറി മുന്നോട്ടുപോയി. അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവർ രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

കോട്ടയം ടൗണിൽ എംസി റോഡിൽ സംക്രാന്തി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ജോലിക്കായി പോകുംമുൻപ് ചായ കുടിക്കാനിറങ്ങിയ നാട്ടുകാരനാണ് ലോറിയിലെ കയർ കുരുങ്ങി മരിച്ചത്. ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ്.

പച്ചക്കറി കയറ്റിവന്ന ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞുപോയി റോഡരികിലൂടെ നടക്കുകയായിരുന്നയാളുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്നിട്ടും നിർത്താത്ത ലോറി മീറ്ററുകളോളം മുന്നോട്ടുനീങ്ങി. പോസ്റ്റിൽ ഇടിച്ച്, കാൽ പൂർണമായും അറ്റുപോയാണ് മരണം സംഭവിച്ചത്. മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ മാറിയാണ് അറ്റുപോയ കാൽ കണ്ടെത്തിയത്.

Related News