യുഎസ് നൽകിയ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി വ്ലാഡിമിർ പുട്ടിൻ

  • 17/07/2023



യുക്രെയ്നിന് യുഎസ് നൽകിയ ക്ലസ്റ്റർ ബോംബുകൾ അവർ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ ബോംബുകളുടെ വൻശേഖരം റഷ്യയ്ക്കുണ്ടെന്നും യുക്രെയ്നിൽ ഇതുവരെ അവ പ്രയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും പുട്ടിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. യുഎസ് നൽകിയ ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നിലെത്തിയിട്ടുണ്ട്. ഏറെ നാളത്തെ ആലോചനയ്ക്കുശേഷമാണ് യുഎസ് ഇവ നൽകാൻ തീരുമാനിച്ചത്.

പ്രിഗോഷിൻ വിഷയത്തിൽ ബൈഡൻ
ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചാൽ ചെറുബോംബുകളിൽ ചിലത് പൊട്ടാതെ അവശേഷിക്കുമെന്നതിനാൽ മനുഷ്യാവകാശ സംഘടനകളും യുഎസിന്റെ ചില സഖ്യകക്ഷികളും ഇതിന്റെ ഉപയോഗത്തെ എതിർക്കുന്നുണ്ട്. കിഴക്കൻ യുക്രെയ്നിൽ മൂന്നിടത്ത് ആക്രമണം ശക്തമാക്കിയതായി യുക്രെയ്ൻ സേന അറിയിച്ചു. ക്രൈമിയ അതിർത്തിയിൽ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റഷ്യയുടെ ബെൽഗൊറോദ് മേഖലയിലെ ഗവർണർ അറിയിച്ചു.

Related News