പനി ബാധിച്ച്‌ ഒന്നര വയസുകാരി മരിച്ചു

  • 17/07/2023

തളിപ്പറമ്ബില്‍ പനി ബാധിച്ച്‌ ഒന്നര വയസുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വൻവര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.


കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്‍ എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികള്‍ക്ക് പുറമേ പൂച്ച പട്ടി എന്നിവയില്‍ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച്‌ മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.
ചികിത്സയും വിവരങ്ങളും ഇങ്ങനെ

കടയ്ക്കല്‍ കുമ്മിള്‍ സ്വദേശിയായ കുട്ടിയ്ക്കാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികള്‍ക്ക് പുറമേ പൂച്ച പട്ടി എന്നിവയില്‍ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയില്‍ നിന്നെടുത്ത സാമ്ബിള്‍ പ്രാഥമിക പരിശോധനയില്‍ നടത്തിയെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അന്തിമഫലം ലഭിക്കാൻ സാമ്ബിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച്‌ മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്ബ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. അന്നത്തെ പരിശോധനയില്‍ വീട്ടിലെ കാലികള്‍ക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു.

Related News