20 മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരണാന്ത്യം

  • 06/08/2023

ന്യൂയോര്‍ക്ക്: 20 മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരണാന്ത്യം. അമേരിക്കയിലാണ് സംഭവം. ഇൻഡ്യാനയില്‍ നിന്നുള്ള 35കാരിയായ ആഷ്‌ലി സമ്മേഴ്‌സ് ആണ് മരിച്ചത്. ജൂലൈ നാലിലെ വാരാന്ത്യത്തില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.


20 മിനിറ്റിനുള്ളില്‍ അവള്‍ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ശരാശരി വാട്ടര്‍ ബോട്ടില്‍ 16 ഔണ്‍സാണ്. 64 ഔണ്‍സ് (ഏകദേശം 2 ലിറ്റര്‍) അവള്‍ 20 മിനിറ്റിനുള്ളില്‍ കുടിച്ചു. അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവണ്‍ മില്ലര്‍ പറഞ്ഞു.

സഹോദരി വീട്ടിലെത്തിയപ്പോള്‍ തന്നെ ബോധംകെട്ടു. പിന്നെ ഒരിക്കലും ബോധം വീണ്ടെടുത്തില്ല. പരിശോധനയില്‍ മസ്തിഷ്ക വീക്കം കണ്ടെത്തി. അതിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്‌, അമിതമായ അളവില്‍ വെള്ളം അകത്തുചെന്നപ്പോള്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷാമായി മാറുന്ന ഹൈപ്പോനട്രീമിയ അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അപൂര്‍വമാണെങ്കിലും, ജലത്തിന്റെ അമിതമായ അളവ് വിഷമാകും. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കുടിക്കുമ്ബോഴോ അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം വൃക്കകള്‍ വളരെയധികം വെള്ളം നിലനിര്‍ത്തുമ്ബോഴോ ഈ അവസ്ഥ സംഭവിക്കുന്നു. പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

Related News