തിരുവനന്തപുരം: നീണ്ട 52 വര്‍ഷം കേരളാ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഇരിപ്പിടത്തിന് പുതിയ അവകാശി. നിയമസഭയില്‍ മുൻനിരയില്‍ ഉമ്മൻചാണ്ടി ഇരുന്ന ഇരിപ്പിടത്തില്‍ ഇനി എല്‍ജെഡി അംഗം കെപി മോഹനൻ ഇരിക്കും. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കെപി മോഹനന് ഈ ഇരിപ്പിടം നല്‍കിയത്. നേരത്തെ നിയമസഭയുടെ രണ്ടാം നിരയിലായിരുന്നു കെപി മോഹനന്റെ സ്ഥാനം. വിഎസ് അച്യുതാനന്ദൻ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു കെപി മോഹനൻ. ഇദ്ദേഹം ഒരു നിര മുന്നിലേക്ക് വന്നതോടെ രണ്ടാം നിരയില്‍ ഒഴിഞ്ഞ ഇരിപ്പിടത്തിലും പുതിയ അംഗമെത്തി. ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനാണ് രണ്ടാം നിരയിലെ ഇരിപ്പിടത്തില്‍ ഇനി ഇരിക്കുക. ഇതിനനുസരിച്ച് നിയമസഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?