ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി, 3 നിലകളില്‍ നിന്നും ആളുകളെ ഒഴിച്ചു, ബോംബ് സ്ക്വാഡും സ്ഥലത്ത്

  • 12/08/2023

പാരിസ്: പാരിസിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് മൂന്ന് നിലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


ബോംബ് കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാറുണ്ട്. സമാന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും എന്നാല്‍ അവ അപൂര്‍വമാണെന്നും അധികൃതര്‍ പറഞ്ഞു. 1889ലാണ് ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ കഴിഞ്ഞ വര്‍ഷം 6.2 ദശലക്ഷം പേരാണ് സന്ദര്‍ശിച്ചതെന്നാണ് കണക്കുകള്‍. 

Related News