HomeCommunityഫിഫ ലോകകപ്പിന്റെ നേർക്കാഴ്ചകളും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച...

ഫിഫ ലോകകപ്പിന്റെ നേർക്കാഴ്ചകളും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയും എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച ചർച്ച സമ്മേളനം ശ്രദ്ധേയമായി

spot_img

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിലെ മത്സരങ്ങളെ അവലോകനം ചെയ്യുന്നതോടൊപ്പം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെ കുറിച്ചുള്ള ഗൗരവമായ ചർച്ചകളും നടന്നു.ഗ്രാസ് റൂട്ട് ലെവലിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി സർക്കാറുകളുടെ നിരന്തര പിന്തുണയോടെ മാത്രമെ ഇന്ത്യയിൽ ഫുട്ബോളിന് വളർച്ചയുണ്ടാകൂ എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

പ്രവാസി വെൽഫെയർ സെക്രട്ടറി അൻവർ ഷാജി മൾട്ടീമീഡിയ പ്രസൻ്റേഷൻ്റെ സഹായത്തോടെ വിഷയം അവതരിപ്പിച്ചുഫുട്ബോൾ കോച്ചും ഫുട്ബോൾ മാനേജ്മെൻ്റ് എക്സ്പെർട്ടുമായ മുബാറക്ക് യൂസുഫ് , റഫറിയും മാക്ക് കുവൈത്ത് ക്ലബ് പ്രതിനിധിയുമായ മൻസൂർ കുന്നത്തേരി, കേരള ചലഞ്ചേഴ്സ് പ്രതിനിധി സഹീർ , ഫഹാഹീൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (FIFA )പ്രതിനിധി മുനീർ പി കെ , റഫറി മുഹമ്മദ് റാഫി, അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

അബ്‌ദുൽ ഗഫൂർ എം.കെ ഫുട്ബോൾ മൾട്ടിമീഡിയ ക്വിസ് അവതരിപ്പിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുഅബൂഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു

സ്പോർട്സ് കൺവീനർ റഷീദ് ഖാൻ സ്വാഗതം ആശംസിച്ചു. ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് വിങ്ങ് വിഭാഗം കൺവീനർ നഈം ചാലാട് നന്ദി പ്രകാശിപ്പിച്ചുചർച്ച സമ്മേളനത്തിന് ശേഷം ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!