കുവൈറ്റ് സിറ്റി :-പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഫിറ കുവൈറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, വിദേശകാര്യ വകുപ്പു മന്ത്രി ശ്രീ ഡോ : ജയശങ്കർ, വിദേശ കാര്യ സഹമന്ത്രി ശ്രീ കീർത്തി വർദ്ധൻ എന്നിവർക്കാണ്നിവേദനം നൽകിയത്.
കുവൈറ്റ് പ്രവാസികളുടെ യാത്രാ ക്ലേശങ്ങൾ, സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഭീമമായ നിരക്കുകൾ ,ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ളവരുടെസർവ്വീസ് ലഭ്യത കുറവ്-ചികിത്സാ ആവശ്യങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും, മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും, തുടർ പഠനത്തിനും, യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും. സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ, സൗദി അറേബ്യ വഴിയുള്ള യാത്രക്കാവശ്യമായ ട്രാൻസിറ്റ് വിസക്ക് നേരിടുന്ന താമസം, ജോലി നഷ്‌ടപ്പെട്ടും, നിലവിലെ സാഹചര്യത്തിൽ ദീർഘ അവധിയെടുത്തും, നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരുടെ ഉൾപ്പെടെയുള്ള വിഷയങ്ങൾ, അടിയന്തിര നടപടികൾക്കായി നിവേദനത്തിൽ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിൻ്റെ വലിയ ഭാഗം അയച്ചു കൊണ്ടിരിക്കുന്ന ഗൾഫ് പ്രവാസികളുടെ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെഅടിയന്തിര ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായി ഫിറ ( Federation of Indian Registered Associations) കുവൈറ്റ് കൺവീനറും, ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ്, സെക്രട്ടറി ചാൾസ് പി ജോർജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു
