HomeGULFകുവൈത്തിൽ നിയമലംഘകർക്കായി പരിശോധന ശക്തം; ജനുവരിയിൽ മാത്രം നാടുകടത്തിയത് 3,500 പേരെ

കുവൈത്തിൽ നിയമലംഘകർക്കായി പരിശോധന ശക്തം; ജനുവരിയിൽ മാത്രം നാടുകടത്തിയത് 3,500 പേരെ

spot_img

കുവൈറ്റ് സിറ്റി: താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന കർശനമായ സുരക്ഷാ പരിശോധനകൾ ജനുവരി മാസത്തിലും തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വിവിധ രാജ്യക്കാരായ 3,500 പ്രവാസികളെ കുവൈറ്റിൽ നിന്നും നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇഖാമ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർ, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരും അനധികൃത തൊഴിലാളികളും, തൊഴിലുടമകൾ ഒളിവിൽ പോയതായി പരാതി നൽകിയവർ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചത്.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമുള്ള കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ഒരേസമയം പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ പതിനായിരക്കണക്കിന് പ്രവാസികളെ കുവൈറ്റ് നാടുകടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!