HomeCommunityആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) സാം ആന്റണിക്ക് യാത്രയയപ്പ് നൽകി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) സാം ആന്റണിക്ക് യാത്രയയപ്പ് നൽകി

spot_img

കുവൈറ്റ്: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ വൈസ്പ്രസിഡന്റ് ശ്രീ സാം ആന്റണിക്കും കുടുംബത്തിനും അജ്പക് ഊഷ്മളമായ യാത്രയയപ്പ് നൽകി.അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുര്യൻ തോമസ്പൈനുംമൂട്ടിൽ, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളിക്കുന്നം, ലിബു പായിപ്പാടൻ, സുരേഷ് വരിക്കോലിൽ, കൊച്ചുമോൻ പള്ളിക്കൽ, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, രതീഷ് കുട്ടേമ്പേരൂർ, അജിത് കണ്ണമ്പാറ, ബിജു മാത്യു, ഷീന കൊച്ചുമോൻ പള്ളിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.AJPAK ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതവും ട്രഷറർ രാഹുൽ ദേവ് നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ സ്നേഹോപഹാരമായ മൊമെന്റോ പ്രസിഡന്റ് രാജീവ് നടുവിലെമുറി സാം ആന്റണിക്ക് കൈമാറി.കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയോടൊപ്പം സാമൂഹ്യബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തിച്ച സാമിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിക്കുകയും, അദേഹത്തിന്റെയും കുടുംബത്തിന്റെയും തുടർന്നുള്ള പ്രവാസജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു.അജ്പാകുമായി നീണ്ട കാലയളവിൽ പ്രവർത്തിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും അവസരം നൽകിയതിന് ഊഷ്മളമായ യാത്രയയപ്പ് ഒരുക്കി സ്മരണിക നൽകി ആദരിച്ചതിനും സാം ആന്റണി നന്ദി പ്രകടിപ്പിച്ച് മറുപടി പ്രസംഗം നടത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!