HomeINDIAപ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

spot_img

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് ഇത്തവണ വിജയ ശതമാനം. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 0.16 വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തില്‍ 77.81 ആയിരുന്നു വിജയ ശതമാനം. പെണ്‍കുട്ടികളുടെ വിജയശതമാനം ആണ്‍കുട്ടികളുടേതിനെക്കാള്‍ കൂടുതലാണെന്നും സമൂഹത്തിനിത് സന്തോഷിക്കാന്‍ വകനല്‍കുന്ന കാര്യമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41 ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 30561 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം ഇത് 30145 ആയിരുന്നു. ഇടുക്കിയാണ് വിജയശതമാനം കൂടിയ ജില്ല. 84.64 ആണ് വിജയശതമാനം. കുറഞ്ഞ ജില്ല കാസര്‍കോടാണ്. 71.72 ആണ് വിജയശതമാനം. 100 ശതമാനം വിജയം നേടിയ 76 സ്‌കൂളുകളുണ്ട്. അതില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകളും 24 എയ്ഡഡ് സ്‌കൂളുകളും 30 അണ്‍ എയ്ഡഡ് സ്‌കൂളുകളും 13 സ്‌പെഷ്യല്‍ സ്‌കൂളുകളും ഉള്‍പ്പെടുന്നു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. വിജയ ശതമാനം കൂടുതല്‍ വയനാട് ജില്ലയിലും കുറവ് കാസര്‍കോട് ജില്ലയിലുമാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!