HomeGULFറോഡ് അനധികൃതമായി മുറിച്ചുകടന്നാൽ 20 മുതൽ 75 ദിനാർ വരെ പിഴ; മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്.

റോഡ് അനധികൃതമായി മുറിച്ചുകടന്നാൽ 20 മുതൽ 75 ദിനാർ വരെ പിഴ; മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്.

spot_img

കുവൈത്ത് സിറ്റി: റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും നിയമലംഘനത്തിനായി 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്നും ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. “Cross Safely” എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്കിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് മുന്നറിയിപ്പ്.

നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയാൽ 20 ദിനാർ ഒത്തുതീർപ്പ് പിഴ ഈടാക്കും. കേസ് കോടതിയിലെത്തിയാൽ പിഴ 45 മുതൽ 75 ദിനാർ വരെ ഉയരാം.റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, ട്രാഫിക് സിഗ്നലുകൾ പാലിക്കുക, വാഹനങ്ങൾ പൂർണമായി നിർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇരുവശവും പരിശോധിക്കുക, നിർദ്ദിഷ്ട പാദചാരിപ്പാതകൾ മാത്രം ഉപയോഗിക്കുക എന്നിവയും ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!