HomeCommunityവഫറ റിസോർട്ടിൽ തബ്സ്വിറ പഠന ക്യാമ്പ് സംഘടിപ്പിച്ചു

വഫറ റിസോർട്ടിൽ തബ്സ്വിറ പഠന ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ തബ്സ്വിറ പഠന ക്യാമ്പ് വഫറ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. രാവിലെ 10.45 മുതൽ വൈകുന്നേരം 5 .15 വരെ നീണ്ടുനിന്ന ക്യാമ്പിൽ വിവിധ പഠന-വിനോദ സെഷനുകൾ അരങ്ങേറി.ഷമീർ മദനിയുടെ നേതൃത്വത്തിൽ നടന്ന ഐസ് ബ്രേക്കിംഗ് സെഷനോടെയാണ് ക്യാമ്പിന് തുടക്കമായത്. തുടർന്ന് അബ്ദുറഹ്മാൻ തങ്ങൾ, അദ്നാൻ, സൈൻ ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ‘ഖുർആനിൽ നിന്ന്’ എന്ന പഠന സെഷൻ നടന്നു.

“നിന്റെ നാഥനിലേക്ക് മടങ്ങുക” എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്‌മൻ ക്ലാസെടുത്തു. പണ്ഡിതന്മാരോടൊപ്പം എന്ന പരിപാടിയിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, മുസ്തഫ സഖാഫി, അബ്ദുസ്സലാം സ്വലാഹി , പി.എൻ. അബ്ദുറഹിമാൻ, അഷ്റഫ് ഏകരൂൽ, അബ്ദുറഹിമാൻ തങ്ങൾ, അബ്ദുൽ അസീസ് നരക്കോട് എന്നിവർ നേതൃത്വം നൽകി. ആശയവിനിമയത്തിനായി ഒരുക്കിയ ഈ ഒരു സെഷൻ ശ്രോതാക്കൾക്കുള്ള മതപരമായ സംശയങ്ങൾ ദൂരീകരിക്കാൻ അവസരമൊരുക്കി . “സ്വർഗ്ഗമെത്ര മനോഹരം” എന്ന വിഷയത്തിൽ അബ്ദു സലാം സ്വലാഹി സംസാരിച്ചു.

ക്യാമ്പിന്റെ ഭാഗമായി സാജു ചെമ്നാടിന്റെ നേതൃത്വത്തിൽ “ചരിത്ര പുരുഷന്മാരിലൂടെ” എന്ന പേരിൽ ബിങ്കോ ആക്ടിവിറ്റിയും സംഘടിപ്പിച്ചു.വൈകുന്നേരം 4.30 ന് നടന്ന സമാപന സമ്മേളനത്തിൽ ഷമീർ മദനി ആമുഖ പ്രഭാഷണം നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം ആശംസകൾ നേർന്നു. പി.എൻ. അബ്ദുല്ലത്തീഫ് മദനി സമാപന പ്രഭാഷണം നടത്തി.അബ്ദുറഹ്മാൻ തങ്ങളുടെ നന്ദി സംസാരത്തോടെ ക്യാമ്പ് അവസാനിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!