HomeGULFടയറിനുള്ളിൽ സിഗരറ്റ് ഒളിപ്പിച്ച് കള്ളക്കടത്ത്; കുവൈറ്റിൽ വൻ വേട്ട, 1,400 കാർട്ടണുകൾ പിടിച്ചെടുത്തു

ടയറിനുള്ളിൽ സിഗരറ്റ് ഒളിപ്പിച്ച് കള്ളക്കടത്ത്; കുവൈറ്റിൽ വൻ വേട്ട, 1,400 കാർട്ടണുകൾ പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കരമാർഗ്ഗം വൻതോതിൽ സിഗരറ്റ് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ നുവൈസീബ് അതിർത്തിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. പരിശോധനയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 1,400 കാർട്ടൺ സിഗരറ്റുകളാണ് പിടികൂടിയത്. രാജ്യം വിടാനായി അതിർത്തിയിലെത്തിയ രണ്ട് വാഹനങ്ങളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന്റെ ടയറുകൾക്കുള്ളിൽ സിഗരറ്റ് കാർട്ടണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി ടയറുകൾ മുറിച്ച് അകത്ത് സിഗരറ്റ് പായ്ക്കറ്റുകൾ നിറച്ച ശേഷം സീൽ ചെയ്ത നിലയിലായിരുന്നു ഇവ.രണ്ട് കേസുകളിലുമായി പിടിച്ചെടുത്ത സിഗരറ്റ് ശേഖരം കസ്റ്റംസ് കണ്ടുകെട്ടി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ കർശനമായി നേരിടുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതായും അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!