HomeGULFപശ്ചിമേഷ്യൻ സംഘർഷം: കുവൈറ്റ് എയർവേയ്‌സ് നിരവധി വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷം: കുവൈറ്റ് എയർവേയ്‌സ് നിരവധി വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി

Google search engine

കുവൈറ്റ് സിറ്റി: യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി, പശ്ചിമേഷ്യയിലെ പ്രതിസന്ധി സാഹചര്യങ്ങൾ അടിസ്ഥാനമാക്കി കുവൈറ്റ് എയർവേയ്‌സ് ശനിയാഴ്ച പല ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും താൽക്കാലികമായി റദ്ദാക്കി. അമ്മാനിലേക്കും തിരിച്ചുമുള്ള KU563/4 എന്ന വിമാനവും ബെയ്‌റൂട്ടിലേക്കുള്ള KU503/4 ഉൾപ്പെടെയാണ് റദ്ദാക്കിയവ എന്ന് ദേശീയ എയർവേയ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.പ്രദേശത്തെ സുരക്ഷാ സാഹചര്യം സമഗ്രമായി വിലയിരുത്തിയ ശേഷവും, സിവിൽ ഏവിയേഷൻ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം തുടങ്ങിയ അധികൃതരുമായി ചേർന്ന് നടത്തിയ ഏകോപനത്തിനൊടുവിലാണ് ഈ തീരുമാനമെടുത്തത്. നിലവിലെ സാഹചര്യം നിരീക്ഷിച്ച് തുടർന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി എയർവേയ്‌സ് അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം യാത്ര പുനക്രമീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് , ബുക്കിങ് സംബന്ധിച്ച വിവരങ്ങൾക്ക് യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുമെന്ന് കുവൈറ്റ് എയർവേയ്‌സ് വ്യക്തമാക്കി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!