HomeCommunityതിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ന് പുതിയ നേതൃത്വം.

തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) ന് പുതിയ നേതൃത്വം.

Google search engine

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റിന് 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രസിഡന്റ് ശ്രീരാഗം സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. ജന. സെക്രട്ടറി ആർ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ശ്രീരാഗം സുരേഷ് (പ്രസിഡന്റ്), മോഹൻകുമാർ (ജന. സെക്രട്ടറി), അരുൺകുമാർ (ട്രഷറർ), അജി കുട്ടപ്പൻ (വൈസ് പ്രസിഡന്റ്), സിബി ഇമ്മാനുവേൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങളായി ഷെഫീഖ്, മോഹിത്ത്, രതീഷ്, രാധാകൃഷ്ണൻ, റോബർട്ട്, രഞ്ജിത്ത് ജോണി, എം. എ. നിസ്സാം, പ്രിയ രാജ്, സരിത ഹരിപ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോ. ശങ്കരനാരായണൻ, കെ പി സുരേഷ്, ഹരി ബാലരാമപുരം, ആസിഫ് മുഹമ്മദ് എന്നിവരെ യോഗം നിയോഗിച്ചു. ട്രാക്ക് സാന്ത്വന സഹായ പദ്ധതി എന്ന പേരിൽ അംഗങ്ങൾക്ക് വേണ്ടി പുതിയതായി ഒരു ക്ഷേമനിധി അവതരിപ്പിച്ചു. മരണപ്പെടുന്ന അംഗങ്ങളുടെ ആശ്രിതർക്ക് നൽകുന്ന ഈ സഹായ നിധി പ്രവാസി സമൂഹത്തിനിടയിൽ ഒരു മാതൃകയാണെന്നും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ പ്രവാസികൾക്കിടയിൽ ഐക്യവും പരസ്‌പര സഹായവും, സാമൂഹിക ഉത്തരവാദിത്വം വളർത്തുക, ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുക എന്നിവ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്ന് ചുമതലയേറ്റ ശേഷം പുതിയ ഭരണസമിതി പ്രസ്താവിക്കുകയുണ്ടായി.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!