HomeGULFഇടിയും മഴയും തുടരും; വ്യാഴാഴ്ച ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഇടിയും മഴയും തുടരും; വ്യാഴാഴ്ച ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച മുഴുവൻ ഇടവിട്ട മഴ തുടരുമെന്നും രാത്രിയോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ്സാ റമദാൻ അറിയിച്ചു. “X” (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാജ്യത്ത് ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിലവിലെ കാലാവസ്ഥാ സ്ഥിതി വെള്ളിയാഴ്ച രാവിലെയോടെ അവസാനിച്ച് സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ കാലാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ വിശ്വസനീയമായ സ്രോതസുകളിലൂടെയും കുവൈത്ത് കാലാവസ്ഥ വകുപ്പ് പുറത്തിറക്കുന്ന ബുള്ളറ്റിനുകളിലൂടെയും ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!