കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റസിഡൻഷ്യൽ മേഖലകളിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വാർഷിക പദ്ധതിയുടെ ഭാഗമായി, കിംഗ് ഫൈസൽ റോഡ് ജങ്ഷൻ മുതൽ ദമസ്കസ് സ്ട്രീറ്റ് ജങ്ഷൻ വരെയുള്ള (കോർഡോബയ്ക്ക് എതിർവശം) നാലാം റിംഗ് റോഡ് വെള്ളിയാഴ്ച പുലർച്ചെ മുതൽ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
പ്രധാന അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചിടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ഇതര യാത്രാമാർഗ്ഗങ്ങൾ ശ്രദ്ധിക്കണമെന്നും ഗ്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.



