HomeGULFഅപകടകരമായ വാഹനമോടിക്കൽ; രണ്ടുപേരെ അറസ്റ്റ് ചെയ്ത് വാഹനം സ്ക്രാപ്പ് ചെയ്തു

അപകടകരമായ വാഹനമോടിക്കൽ; രണ്ടുപേരെ അറസ്റ്റ് ചെയ്ത് വാഹനം സ്ക്രാപ്പ് ചെയ്തു

spot_img

കുവൈറ്റ് സിറ്റി: പൊതുനിരത്തിൽ മറ്റ് യാത്രികരുടെയും വസ്തുവകകളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുംവിധം അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിൽ സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പൊളിക്കൽ കേന്ദ്രത്തിലേക്ക് അയക്കാൻ ഉത്തരവിട്ടു.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കർശന നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!