കുവൈത്ത് സിറ്റി, സെപ്റ്റംബർ 19: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്ത് ടവേഴ്സ് പാർക്കിൽ വൃക്ഷത്തൈകൾ നടുന്ന പരിപാടി സംഘടിപ്പിച്ചു. അമ്മമാരോടുള്ള ആദരസൂചകമായും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായുള്ള ‘ഏക് പേട് മാ കേ നാം’ (അമ്മയുടെ പേരിൽ ഒരു മരം) പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. جريدة الجريدة الكويتيةകുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അംബാസഡർ പറഞ്ഞു.
കുവൈത്തിൽ കൂടുതൽ ഹരിതാഭവും ആരോഗ്യകരവുമായ പൊതുസ്ഥലങ്ങൾ സൃഷ്ടിക്കുന്നതിന് ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.2024 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പദ്ധതിയാണ് ‘ഏക് പേട് മാ കേ നാം’. ഇന്ത്യയ്ക്ക് പുറമെ കുവൈത്ത് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും പദ്ധതി നടപ്പാക്കിവരികയാണ്.



