HomeGULFകുവൈത്ത് വ്യോമപരിധിയിൽ 6 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി; അപകടമില്ലെന്ന് പ്രതിരോധ മന്ത്രാലയം

കുവൈത്ത് വ്യോമപരിധിയിൽ 6 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി; അപകടമില്ലെന്ന് പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിക്കുള്ളിൽ 6 ശത്രു ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-അത്‌വാൻ അറിയിച്ചു.

മിസൈലുകൾ എല്ലാം ഭീഷണി മേഖലയ്ക്ക് പുറത്തേക്ക് വീണതിനാൽ യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒരു ശത്രു ഡ്രോൺ കണ്ടെത്തുകയും അതിനെ വിജയകരമായി തകർക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ്ണ സജ്ജതയോടെ നിലകൊള്ളുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!