HomeGULFകുവൈത്തിൽ റേഡിയേഷൻ ചോർച്ചയെന്ന വാർത്ത വ്യാജം: ആരോഗ്യമന്ത്രാലയം

കുവൈത്തിൽ റേഡിയേഷൻ ചോർച്ചയെന്ന വാർത്ത വ്യാജം: ആരോഗ്യമന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ റേഡിയേഷൻ ചോർച്ച കണ്ടെത്തിയെന്ന തരത്തിൽ ചില പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായും, കടൽവെള്ളം, ശുദ്ധജലം, വായുവിലെ കണങ്ങൾ എന്നിവയും വിവിധ സ്ഥലങ്ങളിലെ റേഡിയേഷൻ സ്റ്റേഷനുകളും സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ രേഖപ്പെടുത്തിയ എല്ലാ റിപ്പോർട്ടുകളും സാധാരണ പരിധിക്കുള്ളിലാണെന്നും ആശങ്കപ്പെടേണ്ട യാതൊരു അസാധാരണ റേഡിയേഷൻ സൂചനകളും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അപവാദങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കാതെ വിശ്വസനീയമായ ഔദ്യോഗിക വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!