HomeGULFഡ്രോൺ ആക്രമണം: ഷുവൈഖ് തുറമുഖവും മുബാറക് അൽ-കബീർ തുറമുഖവും ലക്ഷ്യം; ആളപായമില്ല

ഡ്രോൺ ആക്രമണം: ഷുവൈഖ് തുറമുഖവും മുബാറക് അൽ-കബീർ തുറമുഖവും ലക്ഷ്യം; ആളപായമില്ല

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ശത്രു ഡ്രോണുകൾ ആക്രമണം നടത്തിയതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ, ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായതും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.

സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംവിധാനങ്ങൾ ഉടൻ സജീവമാക്കുകയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ മുബാറക് അൽ-കബീർ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും പുലർച്ചെ ഡ്രോണുകളും ലോയിറ്ററിംഗ് മ്യൂനിഷനുകളും ഉപയോഗിച്ചുള്ള ഇരട്ട ആക്രമണം ഉണ്ടായതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് അടിയന്തര നടപടികൾ ഉടൻ സജീവമാക്കിയതായും സുരക്ഷാ-രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ തോത് വിലയിരുത്തുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ അറിയിച്ചു. ഇരുവിടത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!