കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ പോർട്സ്, റിസർച്ച്, കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് സാലെഹ് അൽ-ഒമർ ഷുവൈഖ് തുറമുഖം, നോർതേൺ പോർട്സ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, ഫൈലക്ക ദ്വീപ് എന്നിവിടങ്ങളിൽ പരിശോധനാ സന്ദർശനം നടത്തി.
കണ്ടെയ്നർ ഇൻസ്പെക്ഷൻ സെന്ററും ബന്ധപ്പെട്ട വകുപ്പുകളും സന്ദർശിച്ച അദ്ദേഹം ഓപ്പറേഷൻ നടപടിക്രമങ്ങളും ഫീൽഡ് ടീമുകളുടെ സജ്ജതയും വിലയിരുത്തി. കുവൈത്ത് പോർട്സ് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സമന്വയം ശക്തമാക്കി ചരക്കുകളുടെ പ്രവേശനം തടസ്സമില്ലാതെ തുടരാൻ അദ്ദേഹം നിർദേശിച്ചു.അടിയന്തര പദ്ധതികൾ പ്രകാരം പ്രവർത്തനങ്ങൾ ക്രമബദ്ധമായി മുന്നോട്ട് പോകുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക സംവിധാനവും ഉറപ്പാക്കുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കുന്നുവെന്നും അൽ-ഒമർ പറഞ്ഞു.
