HomeGULFകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഇന്ന് വിമാനത്താവളത്തിൽ സന്ദർശനം നടത്തി.

സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ്, ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ-റൂമി, കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി (KAFCO) ജനറൽ മാനേജർ മിഷാൽ അബ്ദുല്ല അൽ-തുനൈബ് എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.സന്ദർശനത്തിനിടെ തീപിടിത്തം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള സജ്ജതയും ഏകോപനവും സംബന്ധിച്ച് പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് അവലോകനം നടത്തി.തുടർന്ന് ഇന്ധന സംഭരണ മേഖലയിലെ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച പ്രധാനമന്ത്രി വസ്തുനാശം മാത്രമാണ് ഉണ്ടായതെന്നും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച സുരക്ഷാ നടപടികളെയും അദ്ദേഹം വിലയിരുത്തി.

ഇതിനിടെ അമീർ ഷെയ്ഖ് മിശാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെയും ക്രൗൺ പ്രിൻസ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിന്റെയും ആശംസകളും അഭിനന്ദനങ്ങളും പ്രധാനമന്ത്രി ബന്ധപ്പെട്ട സംഘങ്ങളിലേക്ക് അറിയിച്ചു.അപൂർവ സാഹചര്യങ്ങളിൽ രാജ്യത്തിനായി പ്രവർത്തിച്ച ദേശീയ സംഘങ്ങളുടെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും ആത്മാർത്ഥ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും പ്രധാനമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.]

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!