HomeGULFമേഖലയിലെ വെല്ലുവിളികൾ; സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ കുവൈറ്റ് ശക്തമാക്കുന്നു; പരിസ്ഥിതി സംരക്ഷണം മുൻഗണനയെന്ന് ഡോ. റീം അൽ...

മേഖലയിലെ വെല്ലുവിളികൾ; സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ കുവൈറ്റ് ശക്തമാക്കുന്നു; പരിസ്ഥിതി സംരക്ഷണം മുൻഗണനയെന്ന് ഡോ. റീം അൽ ഫലീജ്

spot_img

കുവൈറ്റ്സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളും നേരിടാൻ സർക്കാർ സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ കുവൈറ്റ് വിപുലപ്പെടുത്തുന്നു. വികസന-സുസ്ഥിരതാ സഹമന്ത്രി ഡോ. റീം അൽ ഫലീജാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും പരിസ്ഥിതി മേഖലയെ പ്രതിരോധത്തിന്റെ മുൻനിരയിൽ നിലനിർത്താനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.

മേഖലയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച്, സുപ്രധാനമായ എല്ലാ സ്ഥാപനങ്ങളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പ്രാപ്തമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്നത് വരുംതലമുറയ്ക്കുള്ള നിക്ഷേപം കൂടിയാണെന്നും, നിലവിലെ വെല്ലുവിളികൾക്കിടയിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!