HomeGULFഅടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേന സജ്ജം; വർക്ക്ഷോപ്പുകൾ സന്ദർശിച്ച് മേജർ ജനറൽ തലാൽ അൽ...

അടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേന സജ്ജം; വർക്ക്ഷോപ്പുകൾ സന്ദർശിച്ച് മേജർ ജനറൽ തലാൽ അൽ റൂമി

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ജനറൽ ഫയർ ഫോഴ്സിന്റെ സാങ്കേതിക സജ്ജീകരണങ്ങൾ വിലയിരുത്തി സേനാ മേധാവി മേജർ ജനറൽ തലാൽ അൽ റൂമി. അഗ്നിശമന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്ന വർക്ക്ഷോപ്പുകളിൽ നേരിട്ടെത്തിയാണ് അദ്ദേഹം പ്രവർത്തനങ്ങൾ നിരീക്ഷിച്ചത്. അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങളും മറ്റ് യന്ത്രസാമഗ്രികളും പൂർണ്ണ സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.

സന്ദർശന വേളയിൽ, വർക്ക്ഷോപ്പിലെ വിദഗ്ധരായ ജീവനക്കാർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ അഗ്നിശമന വാഹനങ്ങളെയും ആധുനിക സംവിധാനങ്ങളെയും കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനക്ഷമത ഉറപ്പാക്കിക്കൊണ്ട് നിർമ്മിച്ച ഈ വാഹനങ്ങൾ വരുംദിവസങ്ങളിൽ സേനയുടെ കരുത്ത് വർദ്ധിപ്പിക്കും. സാങ്കേതിക വിഭാഗം നടത്തുന്ന ഈ മികവാർന്ന പ്രവർത്തനങ്ങൾ രാജ്യത്തെ സുരക്ഷാ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!