കുവൈത്ത്സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നിരവധി ശത്രു ഡ്രോണുകളുടെ ആക്രമണത്തിന് വിധേയമായതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു.
ആക്രമണത്തിൽ വിമാനത്താവളത്തിന്റെ റഡാർ സംവിധാനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ സ്ഥലത്തെത്തി നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
