HomeGULFആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ 4 ഡ്രോണുകൾ തകർത്തതായി നാഷണൽ ഗാർഡ്

ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ 4 ഡ്രോണുകൾ തകർത്തതായി നാഷണൽ ഗാർഡ്

spot_img

കുവൈത്ത്സിറ്റി: ഞായറാഴ്ച പുലർച്ചെയോടെ സുരക്ഷാ ചുമതലയുള്ള മേഖലകളിൽ നാല് ഡ്രോണുകൾ വെടിവെച്ച് തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും പ്രധാന സ്ഥാപനങ്ങളെ സംരക്ഷിക്കാനും സാധ്യതയുള്ള ഭീഷണികളെ നേരിടാനും നടക്കുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ജനങ്ങൾ സുരക്ഷാ വിഭാഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സൈന്യം, പോലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി ചേർന്ന് നാഷണൽ ഗാർഡ് ഏത് ഭീഷണിയും നേരിടാൻ പൂർണ സജ്ജമാണെന്നും, രാജ്യത്തിന്റെ സുരക്ഷ, സ്വാധീനം, സ്ഥിരത എന്നിവ സംരക്ഷിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!