കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡ്രോൺ – മിസൈൽ ഭാഗങ്ങൾ സംബന്ധിച്ച് 11 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്‌ലൈബ് അറിയിച്ചു. ഇതോടെ ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ലഭിച്ച ശറാപ്നൽ റിപ്പോർട്ടുകളുടെ എണ്ണം 599 ആയി.
മാധ്യമ ബ്രിഫിംഗിൽ അദ്ദേഹം അറിയിച്ചു, കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നറിയിപ്പ് സൈറൺ 12 തവണ പ്രവർത്തിപ്പിച്ചതോടെ മൊത്തം 158 തവണ സൈറൺ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്ന്.
