HomeGULFസിവിൽ ഐഡി പുതുക്കാൻ നാല് എളുപ്പവഴികൾ; ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല

സിവിൽ ഐഡി പുതുക്കാൻ നാല് എളുപ്പവഴികൾ; ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി സിവിൽ ഐഡി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈറ്റ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി കൂടുതൽ ലളിതമാക്കി. സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈനായി സിവിൽ ഐഡി പുതുക്കാൻ സാധിക്കും. കാർഡുകൾ കൈപ്പറ്റുന്നതിന് മാത്രമാണ് ഇനി നേരിട്ട് എത്തേണ്ടി വരിക. നാല് പ്രധാന മാർഗ്ഗങ്ങളിലൂടെയാണ് സിവിൽ ഐഡി പുതുക്കാനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഏകീകൃത സർക്കാർ ആപ്പായ സഹേൽ വഴി അപേക്ഷകൾ സമർപ്പിക്കാനും അതിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കാനും സാധിക്കും.

ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് 1889988 എന്ന നമ്പറിൽ വിളിച്ച് ഓട്ടോമേറ്റഡ് വോയിസ് നിർദ്ദേശങ്ങൾ പാലിച്ച് പുതുക്കൽ നടപടികൾ പൂർത്തിയാക്കാം. പിഎസിഐയുടെ വെബ്സൈറ്റ് വഴി ഐഡി പുതുക്കാനും ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. മൊബൈൽ സന്ദേശങ്ങൾ വഴിയും ഐഡി പുതുക്കാനുള്ള ലളിതമായ മാർഗ്ഗം അതോറിറ്റി നൽകുന്നുണ്ട്. സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനും ഓഫീസുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!