HomeGULFദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കർ ‘അൽ-സൽമി’ക്ക് നേരെ ആക്രമണം; ആളപായമില്ല

ദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കർ ‘അൽ-സൽമി’ക്ക് നേരെ ആക്രമണം; ആളപായമില്ല

spot_img

കുവൈത്ത് സിറ്റി: യുഎഇയിലെ ദുബായ് തുറമുഖത്തിലെ “മുഖ്താഫ്” മേഖലയിൽ നങ്കൂരമിട്ടിരുന്ന കുവൈത്തിലെ വൻ ക്രൂഡ് ഓയിൽ ടാങ്കർ “അൽ-സൽമി” നേരിട്ട് നടന്ന ആക്രമണത്തിന് ഇരയായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.

സംഭവസമയത്ത് ടാങ്കർ പൂർണമായി എണ്ണ നിറച്ച നിലയിലായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ ഹൾ ഭാഗത്ത് സാരമായ നാശനഷ്ടവും കപ്പലിനകത്ത് തീപിടിത്തവും ഉണ്ടായതായി KPC വ്യക്തമാക്കി. ഇതുമൂലം സമീപ ജലപ്രദേശങ്ങളിൽ എണ്ണ ചോർച്ചയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുവെന്നാണ് അധികൃതർ പറഞ്ഞത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ കൃത്യമായ വിലയിരുത്തൽ നടപടികൾ പുരോഗമിക്കുകയാണെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!