HomeGULFകുവൈത്തിൽ ഏപ്രിൽ 3 മുതൽ കാലാവസ്ഥയിൽ മാറ്റം; ഇനി തലവേദനക്കാലം.

കുവൈത്തിൽ ഏപ്രിൽ 3 മുതൽ കാലാവസ്ഥയിൽ മാറ്റം; ഇനി തലവേദനക്കാലം.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന സറയ്യാത്ത് (Sarayat) കാലഘട്ടത്തിൽ തലവേദന, പനി, പൊടിക്കാറ്റ് എന്നിവ കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അൽ-ഉജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. കേന്ദ്രം പ്രസ്താവനയിൽ വ്യക്തമാക്കിയത് പ്രകാരം അൽ-ധിറാൻ (Al-Dhar’an) സീസൺ 2026 ഏപ്രിൽ 3 മുതൽ ആരംഭിക്കും. അൽ-മുകദ്ദം നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ ഘട്ടം ആരംഭിക്കുന്നത്, ഇത് 13 ദിവസത്തോളം നീണ്ടുനിൽക്കും.

ഈ കാലഘട്ടത്തിൽ സാധാരണയെക്കാൾ താപനില ഉയരുകയും അതോടൊപ്പം പൊടിക്കാറ്റുകളും ആരോഗ്യ പ്രശ്നങ്ങളും കൂടുതലായി കാണപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ വേഗവും ദിശയും മാറുന്ന ശക്തമായ കാറ്റുകൾ ഈ സീസണിന്റെ പ്രധാന സവിശേഷതയാണ്. അതിനാൽ കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാണെന്നും കേന്ദ്രം വ്യക്തമാക്കി.26 ദിവസത്തോളം നീളുന്ന അൽ-ധിറാൻ സീസൺ രണ്ട് ഘട്ടങ്ങളായാണ് അനുഭവപ്പെടുന്നതെന്നും അൽ-ഉജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!