HomeGULFകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്കുനേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്കുനേരെ വീണ്ടും ഡ്രോൺ ആക്രമണം

spot_img

കുവൈത്ത് സിറ്റി,: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ഇറാനും അതിനെ പിന്തുണക്കുന്ന ആയുധസംഘങ്ങളും നടത്തിയ ഡ്രോൺ ആക്രമണം ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി (KAFCO) പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തവും ടാങ്കുകൾക്ക് ഗൗരവമായ നാശനഷ്ടവും സംഭവിച്ചതായി DGCA വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി.

അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!